09 May 2024 Thursday

പൊൽപ്പാക്കര കോൺഗ്രസ് ഓഫീസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം അനാച്ഛാദനം ചെയ്തു

ckmnews


എടപ്പാൾ: പൊൽപ്പാക്കര കോൺഗ്രസ് ഓഫീസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം വിഎം സുധീരൻ അനാച്ഛാദനം ചെയ്തു. ജനങ്ങൾ ഇതുപോലെ സ്നേഹിച്ച മറ്റൊരു നേതാവ് ഉണ്ടാകില്ലെന്നും എന്നും ജനങ്ങളോടൊപ്പമായിരുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ജീവിച്ചിരിക്കുമ്പോൾ വേട്ടയാടിയവർ ഇന്ന് തിരുത്തി പറയുന്നത് കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹം കൊണ്ട് മാത്രമാണന്നും അദ്ദേഹം പറഞ്ഞു. സുരേഷ് പൊൽപാക്കര അധ്യക്ഷത വഹിച്ചു. സി രവീന്ദ്രൻ, എ എം രോഹിത്ത്, എസ് സുധീർ,ടി കെ അഷ്‌റഫ്‌, അഡ്വ.സിദ്ധീഖ് പന്താവൂർ,ഇ പി രാജീവ്‌, ഇ പി വേലായുധൻ,, കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കെ ജി, സി ആര് മനോഹരൻ, രാജേഷ് ആദിയാട്ട്, കെ വി നാരായണൻ, ചക്കൻ കുട്ടി പി പി,അഡ്വ കവിത ശങ്കർ, കെ പി സിന്ധു, ജനത മനോഹരൻ,സുനിൽ എ വി, പള്ളശ്ശേരി മോഹനൻ,ജയരാജൻ എന്നിവർ പ്രസംഗിച്ചു