09 May 2024 Thursday

പ്രിസാനോ അയിരൂർ നവീകരിച്ച ഓഫീസ് ഉത്ഘാടനം ചെയ്തു

ckmnews

പ്രിസാനോ അയിരൂർ നവീകരിച്ച ഓഫീസ് ഉത്ഘാടനം ചെയ്തു


എരമംഗലം:മൂന്ന് പതിറ്റാണ്ടുകളായി അയിരൂരിന്റെ  കലാ കായിക സാമൂഹ്യ സാംസ്കാരിക സേവന രംഗത്ത് നിറസാന്നിധ്യമായ പ്രിസാനോ  ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.ഫിറോസ് ചൂണ്ട പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അയിരൂർ സ്കൂൾ മുൻ അധ്യാപകൻ ശശിമാസ്റ്റർ  ലോഗോ പ്രകാശനം നിർവഹിച്ചു.നൗഷാദ് സി പി, രാജു കൈപ്പട,സൈനുദ്ധീൻ, പ്രജീഷ്, റിൻഷാദ് എന്നിവർ ആശംസകൾ നേർന്നു.ഹാഷിം സ്വാഗതവും അസ്‌ലം അലി നന്ദിയുംപറഞ്ഞു.ലഹരിക്ക് വിട നൽകാം'ജീവിതം ആസ്വദിക്കാം എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുവാനും ഗ്രാമത്തിന്റെ  വികസനത്തിനും പൊതു നന്മക്കും ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ പുതിയ തലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങളുമായി സദാ സജ്ജരായി പ്രവർത്തിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു