09 May 2024 Thursday

27.5 ലിറ്റർ വിദേശമദ്യവുമായി വെളിയംകോട് സ്വദേശി പൊന്നാനി പോലീസിന്റെ പിടിയിൽ

ckmnews

27.5 ലിറ്റർ വിദേശമദ്യവുമായി വെളിയംകോട് സ്വദേശി പൊന്നാനി പോലീസിന്റെ പിടിയിൽ


പൊന്നാനി:അനധികൃതമായി വിദേശമദ്യ വിൽപന നടത്തി വന്ന വെളിയംകോട് സ്വദേശിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.വെളിയംകോട് സൗത്ത് സ്വദേശിയായ കരുവടി പുഷ്പാകരൻ(55)നെയാണ്  അന്വേഷണ സംഘം പിടികൂടിയത്‌.ഞായറാഴ്ച പുലർച്ചെയാണ് വിൽപനക്കായി സൂക്ഷിച്ച 27.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഇയാൾ പോലീസിന്റെ പിടിയിലായത്‌.500 ലിറ്റർ വരുന്ന 55 ബോട്ടിലുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്‌.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.