09 May 2024 Thursday

വിക്രമൻ സ്മാരക സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ജിയോ മാറഞ്ചേരിക്ക്

ckmnews

വിക്രമൻ സ്മാരക സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ജിയോ മാറഞ്ചേരിക്ക്


പൊന്നാനി:അകാലത്തിൽ പൊലിഞ്ഞ എൻ.സി.വി ചാനൽ പ്രോഗ്രാം ഡയറക്ടറും, കലാപ്രവർത്തകനുമായിരുന്ന വിക്രമൻ പൊന്നാനിയുടെ സ്മരണാർത്ഥം എൻ.സി.വി ചാനലും ,വിക്രമൻ സൗഹൃദ കൂട്ടായ്മയും ഏർപ്പെടുത്തിയ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം പ്രസിദ്ധ നാടകകലാകരൻ ജിയോ മാറഞ്ചേരിക്ക്. പതിറ്റാണ്ടുകളോളം നാടക നടനായും, നാടക സംവിധായകനായും പ്രവർത്തിച്ച ജിയോ മാറഞ്ചേരിയുടെ കലാ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം നൽകിയത്.കെ.പി.എ.സി, വടകര വരദ ഉൾപ്പെടെയുള്ള നാടക സമിതികളിൽ നിരവധി കാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അസുഖ ബാധിതനായി കഴിയുന്ന അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് പുരസ്ക്കാരം നൽകിയത്.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീന ടീച്ചർ, സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.പുരസ്ക്കാര തുക ടി.എം.സി ഡയറക്ടർമാരായ എം.കെ സുരേഷ്, വി മുസ്തഫ എന്നിവർ ചേർന്ന് കൈമാറി.ചടങ്ങിൽ രാജു പനമ്പാട്, വിനോദ് പൊന്നാനി, ഹരി കണ്ണത്ത് എന്നിവർ പങ്കെടുത്തു