09 May 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൃദയ ദിനാഘോഷം സംഘടിപ്പിച്ചു

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൃദയ ദിനാഘോഷം സംഘടിപ്പിച്ചു


എരമംഗലം:മാറഞ്ചേരി സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ  ഹൃദയ ദിനാഘോഷം സംഘടിപ്പിച്ചു . മാറഞ്ചേരി സി എച്ച് സി യിൽ നടന്ന  പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വക്കേറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു .ബ്ലോക്ക് മെമ്പർമാരായ ശിഹാബ്,അജയൻ പി, റീസ പ്രകാശ്, ആശാലത എന്നിവർ ആശംസ അർപ്പിച്ചു.പി എച്ച് എൻ പ്രേമ , എച്ച്ഐ വിനോദ്, പി ആർ ഓ   ലിനു സാലിൻസ്  എന്നിവർ പങ്കെടുത്തു.ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: ഹാഫിസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് നന്ദിയും പറഞ്ഞു.തുടർന്ന്  മാറഞ്ചേരി എൻഎസ്എസ് വിദ്യാർത്ഥികളുടെ  ഫ്ലാഷ് മോബും അരങ്ങേറി.