09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം: സ്വാഗത സംഘയോഗം ചേർന്നു

ckmnews

വട്ടംകുളം പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം: സ്വാഗത സംഘയോഗം ചേർന്നു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ യുവ ജനങ്ങളുടെ കലാപരവും,സംസ്കാരികവും, കായികവുമായ കഴിവുകൾ പ്രക ടിപ്പിക്കുന്നതിനും,സാഹോദര്യവും, സഹകരണ മനോഭാവവും വളർത്തുന്നതിനു വേണ്ടി പഞ്ചായത്ത്‌ തലത്തിൽ നടത്തുന്ന കേരളോത്സവത്തിനു തുടക്കമായി.സ്വാഗത സംഘ യോഗം 29,09,2023 ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്നു, യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ് അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മറയങ്ങാട്ട്, സെക്രട്ടറി രാജ ലക്ഷ്മി, ജൂനിയർ സുപ്രണ്ട് റെജി, കെ, ആർ, വാർഡ് മെമ്പറെന്മാർ, കലാ കായിക രംഗത്തെ സമൂഹത്തിലെ പ്രധാന വ്യക്തിത്വങ്ങൾ എന്നിവർ സംസാരിച്ചു,


കേരളോത്സവം:- കലാ -

കായിക മേളകളിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 5 തിയതിക്കകം  അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്