09 May 2024 Thursday

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ റൂമിൽ കയറി മോഷണം എടപ്പാൾ ആശുപത്രിയിൽ രോഗിയുടെ പണം എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് പിടിയിൽ

ckmnews


എടപ്പാൾ:ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ റൂമിൽ കയറി മോഷണം നടത്തുന്നത് പതിവാക്കിയ മധ്യവയസ്കൻ പിടിയിലായി.കീഴാറ്റൂർ പട്ടിക്കാട് സ്വദേശി പാറയിൽ അബ്ബാസ് (58)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച കാലത്ത് എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.ചികിത്സയിലുള്ള നരിപ്പറമ്പ് സ്വദേശിയായ യുവതി പുറത്തിറങ്ങിയ സമയം നോക്കി റൂമിൽ കയറി ബാഗിൽ ഉണ്ടായിരുന്ന 3800 രൂപ എടുത്ത് രക്ഷപ്പെടുകയായിരുന്നു.സംശയം തോന്നിയ യുവതി ബാഗ് പരിശോധിച്ചതോടെയാണ് പണം നഷ്ടപ്പെട്ടതറിയുന്നത്.യുവതി ഭഹളം വച്ചതോടെ ആശുപത്രിയിൽ ഉണ്ടായിരുന്നവർ തന്നെ ഇയാളെ തടഞ്ഞ് വച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് പൊന്നാനി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും.പിടിയിലായ പ്രതിക്ക്,വടകര,കോട്ടക്കൽ,പെരിന്തൽമണ്ണ,തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനുകളിലായി സമാനമായ കേസുകൾ നിലവിലുണ്ടെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു