09 May 2024 Thursday

കേരള കർഷക സംഘം കർഷകരെ ആദരിച്ചു

ckmnews


എടപ്പാൾ: കേരള കർഷക സംഘംവട്ടംകുളം വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഘലയിലുള്ള മികച്ച കർഷകരെ വീട്ടിൽ ചെന്ന് ആദരിച്ചു.

കേരള കർഷക സംഘം എടപ്പാൾ ഏരിയ പ്രസിഡന്റും പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്ററ്റുമായ സി  രാമകൃഷ്ണൻ ഉപഹാരം കൈമാറി. നാരായണൻ കരുവാട്ട് മന, ഇന്ദു മംഗ്ഗശ്ശേരി,

ഗോപാലൻ പുളിയക്കോട്ട്, അബ്ദുൽ റഷീദ് മുക്കാടേക്കാട്ട് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ കർഷക സംഘം വട്ടംകുളം വില്ലേജ് സെക്രട്ടറി ടി ഷാജഹാൻ പ്രസിഡന്റ് വേണു തൈക്കാട്  മെമ്പർ വി പി അനിത ബ്ലോക്ക്‌ മെമ്പർ ശരീഫ വില്ലേജ് കമ്മറ്റി അംഗങ്ങളായ പി സുകുമാരൻ സുബ്രു തൈക്കാട് പി ബാലൻ രവി വി കെപി കെ ബഷീർ ഗിരീഷ്നീലിയാട് തുടങ്ങിയവർ

നേതൃത്വം നൽകി.