09 May 2024 Thursday

തവനൂർ വിത്തുല്പാദന കേന്ദ്രത്തിൽ കൊയ്ത്തുത്സവം നടത്തി

ckmnews


തവനൂർ: സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ കൊയ്ത്തുത്സവം നടത്തി. പതിനഞ്ച് ഏക്കർ വരുന്ന ശ്രേയസ് നെൽ ഇനമാണ് വിത്തിനു തയ്യാറാക്കുന്നതിനായി കൊയ്ത്തു നടത്തിയത്. കൊയ്ത്തുത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 

സെറീന ഹസീബ് ഉദ്ഘാടനം നിർവഹിച്ചു. വിത്തുൽപാദന കേന്ദ്രം സീനിയർ കൃഷി ഓഫീസർ വിനയൻ.എം. വി അധ്യക്ഷത വഹിച്ചു. ഫാം കൗൺസിൽ അംഗങ്ങൾ, ജീവനക്കാർ, തൊഴിലാളികൾ സമീപ വാസികൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഷാൻ.ജി. നന്ദി പറഞ്ഞു.

വിത്ത് തയ്യാറാക്കി ഗുണമേന്മാ പരിശോധനയ്ക്കു ശേഷം കർഷകർക്ക് വിതരണം ചെയ്യും.