09 May 2024 Thursday

വെളിയംകോട് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു

ckmnews


വെളിയംകോട്:അയ്യോട്ടിച്ചിറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു.പാലപ്പെട്ടി ആശുപത്രിക്ക് സമീപം താമസിച്ചിരുന്ന പരേതനായ മരക്കാരകത്ത് ഹംസുവിന്റെ ഭാര്യ സുലൈഖയാണ് മരിച്ചത്.പുത്തൻപള്ളി കെഎംഎം സ്കൂളിലെ അധ്യാപികയാണ് മരിച്ച സുലൈഖ.വെള്ളിയാഴ്ച വൈകിയിട്ടാണ് അയ്യോട്ടിച്ചിറയിൽ വച്ച് സുലൈഖയെ അജ്ഞാത വാഹനം ഇടിച്ചത്‌.പരിക്കേറ്റ് റോഡരികിൽ കിടന്ന സുലൈഖയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല