09 May 2024 Thursday

കൗമാര വിദ്യാഭ്യാസ പരിപാടിയും ലഹരി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ckmnews


എരമംഗലം:ക്രിയാത്മക കൗമാരം'കരുതും കരുതലും'രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി  കൗമാര വിദ്യാഭ്യാസ പരിപാടിയും ലഹരി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വെളിയങ്കോട് ഗവൺമെന്റ് വിദ്യാലയത്തിൽ നടന്ന പരിപാടി പി ടി എ പ്രസിഡന്റ് എ നിഷിൽ  അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത്  ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ലഹരി ബോധവൽക്കരണ ക്ലാസിന് സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ അലി നേതൃത്വം നൽകി.വാർഡ് മെമ്പർ  പ്രിയ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ നൂർമുഹമ്മദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഹൈസ്കൂൾ എച്ച് എം രാധിക ടീച്ചർ സ്വാഗതവും ജയശ്രീ ടീച്ചർ നന്ദിയും പറഞ്ഞു