09 May 2024 Thursday

മണ്ഡല മാസാരംഭത്തിന് മുമ്പ് ശബരിമലയിലേക്കുള്ള റോഡുകൾ ഗതാഗത യോഗ്യതമാക്കണം:ശബരിമല അയ്യപ്പ സേവാ സമാജം

ckmnews

എടപ്പാൾ:മണ്ഡല മാസാരംഭത്തിനു മുമ്പ് ശബരിമലയിലേക്കുള്ള റോഡുകൾ റിപ്പേർ ചെയ്ത് ഗതാഗത യോഗ്യത ഉറപ്പ് വരുത്തണമെന്ന് സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട്  കെ.പി.മാധവൻ ആവശ്യ പ്പെട്ടു.സമാജത്തിന്റെ എടപ്പാൾ പഞ്ചായത്ത് കൺവെൻഷൻ പെരുമ്പറമ്പ് ക്ഷേത്ര ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ട്രഷറർ വി.ടി.ജയപ്രകാശ് മാസ്റ്റർ സുരേഷ് ബാബു വെങ്ങിനിക്കര , വിജയൻ ഗുരുസ്വാമി പെരുമ്പറമ്പ് കുമാരൻ സ്വാമി എ.ജി ഹരിദാസ് എന്നിവർ സംസാരിച്ചു.ഹരിവരാസനം കീർത്തനം മകരവിളക്കു ദിവസം എല്ലാ ഗ്രാമങ്ങളിലും കൂട്ടായി ആലപിക്കുവാൻ തീരുമാനിച്ചു