09 May 2024 Thursday

നബിദിന സന്ദേശവുമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

ckmnews


എരമംഗലം:വെളിയങ്കോട് എം.എം. അറബിയ്യഃ മദ്രസകളിലെ വിദ്യാർത്ഥികളുടെ നബിദിന സന്ദേശ  സൈക്കിൾ റാലി നടത്തി. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കിൾ റാലി മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി.കെ. റഫീഖ് മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സാലിഹ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് ഭാരവാഹികളായ വി.എം. യൂസഫ്, എച്ച്.എച്ച്. ഹനീഫ, ടി.എം. ഹംസ, ഫാറൂഖ് വെളിയങ്കോട്, മദ്രസാ അദ്ധ്യാപകരായ പി.പി. റഫീഖ് മൗലവി, ഇർഷാദ് ജമലുല്ലൈലി  തങ്ങൾ, ഖഫീൽ മൗലവി, ഇബ്രാഹിം മൗലവി, അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.p