09 May 2024 Thursday

എടപ്പാൾ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള സമാപിച്ചു

ckmnews

എടപ്പാൾ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള സമാപിച്ചു


എടപ്പാൾ: "എന്റെ തൊഴിൽ എന്റെ അഭിമാനം'പദ്ധതിയുടെ ഭാഗമായി എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കെ.ഡി.ഐ.എസ്.സിയുമായി സഹകരിച്ച് നടത്തിയ തൊഴിൽ മേളയിൽ 88 പേർക്ക് ജോലി ലഭിച്ചതായും 131 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ നടന്ന തൊഴിൽ മേള കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ അധ്യക്ഷയായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.പി മോഹൻദാസ്, എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ.ഗായത്രി, എൻ.ആർ അനീഷ്, ക്ഷമ റഫീഖ്, എ.ദിനേശൻ, എം.പി ഷീന, പി.വി രാധിക സംസാരിച്ചു.