09 May 2024 Thursday

വർഗീസ് മാസ്റ്റർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ:എയുപിഎസ് പെരുമ്പറമ്പിന് കിരീടം

ckmnews

വർഗീസ് മാസ്റ്റർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ:എയുപിഎസ് പെരുമ്പറമ്പിന് കിരീടം


എടപ്പാൾ:കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച വർഗീസ് മാസ്റ്റർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെരുമ്പറമ്പ് എ യു പി സ്‌കൂളിന് കിരീടം.നെല്ലിശ്ശേരി എ.യു.പി.സ്‌കൂൾ റണ്ണർ അപ്പുകളായി.ഉപജില്ലയിലെ പതിനാല് യു.പി.സ്‌കൂളുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനൽ മത്സരം കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്‌ഘാടനം ചെയ്തു.രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ,സി.പി.മോഹനൻ,സി.വി.സന്ധ്യ,കെ.വി.പ്രഷീദ്,സി.എസ്.മനോജ്,അബ്ദുൽ ഹക്കീം,ബിജു.പി.സൈമൺ,കെ.പ്രമോദ്,അശ്വതി.എസ്,സിന്ധു.ഇ.ടി,സിറിൽ. ടി. ജെ,ഷിനാജ് മോൻ എന്നിവർ പ്രസംഗിച്ചു.