Edappal
എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ തൊഴിൽമേളക്ക് എടപ്പാളിൽ തുടക്കമായി
എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ തൊഴിൽമേളക്ക് എടപ്പാളിൽ തുടക്കമായി
എടപ്പാൾ: "എന്റെ തൊഴിൽ എന്റെ അഭിമാനം'പദ്ധതിയു ടെ ഭാഗമായി എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കെ.ഡിസ്ക് യുമായി സഹകരിച്ച് നടത്തുന്ന തൊഴിൽ മേള എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ തുടക്കമായി.രാവിലെ മുതൽ തന്നെ നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ്
തൊഴിൽമേളയിലേക്ക് എത്തിയത്. നേരത്തെ നടത്തിയ തൊഴിൽ സഭകളിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് പുറമേ അറിഞ്ഞെത്തിയ തൊഴിൽ അന്വേഷകർക്കായി സ്പോട്ട് രജിസ്ട്രേഷനും ഒരുക്കിയിരുന്നു.കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം കമ്പനികളും സ്ഥാപനങ്ങളുമാണ് മേളയിൽ പങ്കെടുത്തത്.