09 May 2024 Thursday

സി എച്ച് സെന്ററിലേക്കുള്ള വീൽ ചെയറുകൾ കൈമാറി

ckmnews


എടപ്പാൾ :വട്ടംകുളത്ത് ആരംഭിക്കാൻ പോകുന്ന സിഎച്ച് സെന്ററിലേക്കുള്ള വീൽചെയറുകൾ വട്ടംകുളം ടൗൺ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് കല്ലിങ്ങൽ സിഎച്ച് സെന്റർ ഭാരവാഹികളെ ഏൽപ്പിച്ചു.വട്ടംകുളം സി എച്ച് സെന്റർ ചെയർമാൻ കെഎം സലാം അധ്യക്ഷതവഹിച്ചു.വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും സീ എച്ച് സെന്റർ കൺവീനറുമായ ഉമ്മർ ടിയു,പിവി ഹനീഫ, പത്തിൽ സിറാജ്, സജീർ എംഎം, കെഎം റസാഖ്‌, ഫാസിൽ കെഎം, അസീസ് കെഎം, എ എ ബാസിത്,മുസ്തഫ പങ്കെടുത്തു.