09 May 2024 Thursday

സ്വച്ഛദാ ഹി സേവ ക്യാമ്പയിന് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കം

ckmnews

സ്വച്ഛദാ ഹി സേവ  ക്യാമ്പയിന് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ  തുടക്കം


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിൽ  ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന സ്വച്ഛദാ ഹി സേവ എന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  കഴുങ്കിൽ മജീദ് വൃക്ഷത്തൈ വെച്ച് നിർവഹിച്ചു. ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന വിവിധ പ്രോഗ്രാമുകൾ വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നടത്താനും 100% മാലിന്യം മുക്ത പഞ്ചായത്ത് ആക്കാൻ എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തി 100% ഹരിത പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് നടന്നത്.  ഐ എച്ച് ആർ ഡി അപ്ലൈഡ് കോളേജിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ സേവനം ചടങ്ങിൽ ഉണ്ടായിരുന്നു.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന സ്വച്ഛദാ ഹി സേവ എന്ന ക്യാമ്പയിനിന്റെ ഭാഗമായിപഞ്ചായത്ത് തല ഉദ്ഘാടനം നടുവട്ടത് 10ആം വാർഡിൽ ഹൈവേയുടെ ഓരത്തുള്ള ജി വി പി ക്ലിയർ ചെയ്ത സ്ഥലത്ത് മാലിന്യം വൃത്തിയാക്കി(അവിടെ വീണ്ടും മാലിന്യം ഡമ്പ് ചെയ്യുന്നത് ഒഴിവാക്കി) അവിടെയാണ് സ്ഥലം ഒരുക്കിയത്,വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കഴുങ്കിൽ മജീദ് വൃക്ഷത്തൈ വെച്ച് ഉദ്ഘാടനം നിർവഹിച്ചു ,മരം ഒരുവരം എന്ന ഹരിതവത്കരണം നടത്താനും, അങ്ങിനെ ഓരോ വാർഡിലും 200ഇൽ കുറയാത്ത ആളുകളെ വെച്ചു ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി വിപുലമായ ക്യാമ്പയിൻ നടത്തി ശുചിത്വം വട്ടംകുളം പരിപാടിക്ക് കൃത്യമായ ഒരു കാ ൽവെപ്പാണ് നടന്നുകൊണ്ടിരിക്കുന്നത് ,ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന വിവിധ പ്രോഗ്രാമുകൾ വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നടത്താൻ തീരുമാനിച്ചു,  എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തി 100% ഹരിത പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് നടന്നത് വിവിധ വാർഡുകളിൽ തൈ നടൽ നടത്തുന്നുണ്ട് ഐ എച്ച് ആർ ഡി അപ്ലൈഡ് കോളേജിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ സേവനം ചടങ്ങിൽ ഉണ്ടായിരുന്നു, ബബിനിയുടെ നേഴ്സറിയിൽനിന്ന് നമ്മുടെ പഞ്ചായത്തിൽ നിന്നു തന്നെ ഉദ്പാധിപ്പിക്കുകയും ഇവിടെ തന്നെ വിതരണം ചെയ്യുന്നതുമായ മനോഹരമായ ചെടികൾ വെച്ചു പിടിപ്പിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്,വാർഡ് മെമ്പർമാരായ ഫസീല സജീബ് സ്വാഗതം പറഞ്ഞു. റാബിയ അധ്യക്ഷത വഹിച്ചു,ഇബ്രാഹിം മൂതൂർ, മുസ്തഫ തൊണ്ടിയിൽ, കബീർ കൊലക്കാട് മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.