09 May 2024 Thursday

യൂത്ത് മാർച്ച്: തവനൂർ മണ്ഡലത്തിൽ പോസ്റ്റർ പ്രചരണത്തിന് തുടക്കമായി

ckmnews


എടപ്പാൾ :"വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ "എന്ന പ്രമേയത്തിൽ  മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ചിന്റെ പോസ്റ്റർ പ്രചരണത്തിന് തവനൂർ മണ്ഡലത്തിൽ തുടക്കമായി.തവനൂർ അയിങ്കലം ലീഗ് ഹൗസിൽ നടന്ന പരിപാടി തവനൂർ മണ്ഡലം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി പി ഹൈദരലി ഉദ്ഘാടനം ചെയ്തു.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഐപി ജലീൽ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വിപിഎ റഷീദ് അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,ട്രഷറർ യൂനസ് പാറപ്പുറം, അലി അഷ്‌കർ ഇ പി, നാസിക് പികെ, ഷാഫി തണ്ടിലം, അക്ബർ വിപി, സിദ്ദീഖ് മറവഞ്ചേരി, കെ വി റസാക്ക് മാസ്റ്റർ, ഷൗക്കത്ത് കുന്നത്ത്, ഗഫൂർ കണ്ടനകം, സജീർ എം എം, ഹമീദ് കൈനിക്കര, ഷറഫലി മംഗലം, ജാസിർ എടപ്പാൾ, ഷാനവാസ് തണ്ടിലം,ഷാഫി അയങ്കലം, നദീർ മംഗലം,റാസിക് എം, കാദർഭാഷ, നാസർ കല്ലൂർ, അൻസാർ മറവഞ്ചേരി എന്നിവർ  പ്രസംഗിച്ചു.