09 May 2024 Thursday

നബിദിനാഘോഷം ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തും

ckmnews


വട്ടംകുളം: ഈ വർഷത്തെ നബിദിനാഘോഷ പരിപാടികളിൽ കൃത്യമായി ഹരിതപ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്നതിനായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് പള്ളി, മദ്രസ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേർത്തു. വട്ടംകുളം, നെല്ലിശ്ശേരി, നടുവട്ടം, മൂതൂർ, ചേകനൂർ തുടങ്ങി വിവിധ മഹല്ലുകളിലെ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ, ഹരിതപ്രോട്ടോകോൾ പാലിക്കുന്നതിനായുള്ള ചർച്ചകൾ നടത്തുകയും, ചൂടുള്ള വിഭവങ്ങൾ പ്ലാസ്റ്റിക് പത്രങ്ങളിൽ വിളമ്പാതിരിക്കാനുള്ള നടപടികൾ അനുഭാവ പൂർവ്വം പാലിക്കാമെന്നും ബന്ധപ്പെട്ടവർ ഉറപ്പ് നൽകി, ഒരു പരിധി വരെ പ്ലാസ്റ്റിക് ഉപഭോഗം വർജിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്കു പ്രോത്സാഹനം നൽകാനും, അതിന്റെ ആവശ്യകത അടുത്ത വെള്ളിയാഴ്ച പള്ളികളിൽ ഉദ്ബോധനം നടത്താമെന്നും, യൂസർ ഫീ പിരിച്ചു പ്ലാസിക് വേസ്റ്റുകൾ ശേഖ രിക്കുന്ന ഹരിതകർമസേന അംഗങ്ങളോട് സഹകരിക്കാനും,അതിന്റെ ഗുണഫലത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കാനും, ഗ്രീൻ വട്ടംകുളം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ജനങ്ങളെ ഉണർത്താൻ പള്ളികളിലെ ഉദ്ബോധനത്തിന് കഴിയുമെന്ന് യോഗത്തിൽ അധ്യക്ഷനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പ്രത്യാശ പ്രകടിപ്പിച്ചു,

ശുചിത്വമുള്ള ഗ്രീൻ വട്ടംകുളം പദ്ധതി പരിസര ശുചിത്വത്തിലൂടെ ജനത്തിന്റെ ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യം വെക്കുന്നത്, അതിനു എല്ലാവരും മുന്നോട്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു,

യോഗത്തിൽ മഹല്ല് ഭാരവാഹികളായ, സിപി, മുഹമ്മദാലി, സിദ്ധീഖ് വട്ടംകുളം, ഹനീഫ, ഹൈദർ നെല്ലിശ്ശേരി, സ്റ്റാഫ് പ്രതിനിധികൾ, വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, എഛ്, ഐ, നജ്മത്, തുടങ്ങിയവർ പങ്കെടുത്തു, നല്ലൊരു തുടക്കമായ ഈ കാൽ വെപ്പിന് ശുചിത്വ വട്ടംകുളം പദ്ധതിയുടെ ലക്ഷ്യപൂർത്തീകരണത്തിനും എല്ലാ വിധ പിന്തുണയും സഹകരണവും വാഗ്ദാനം നൽകികൊണ്ടാണ് യോഗം അവസാനിപ്പിച്ചത്,