ഈസ്റ്റ് മാണൂർ റോഡ് സൈഡ് പ്രൊട്ടക്ഷൻ,നാടിനു സമർപ്പിച്ചു

ഈസ്റ്റ് മാണൂർ റോഡ് സൈഡ് പ്രൊട്ടക്ഷൻ,നാടിനു സമർപ്പിച്ചു
എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 2ആം വാർഡ് ഈസ്റ്റ് മാണൂർ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിക്കു ശാശ്വതമായി പരിഹാരം കാണുന്നതിന്നായി പഞ്ചായത്ത് വകയിരുത്തിയ 21ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച പ്രൊട്ടക്ഷൻ മതിലിന്റെ ഉദ്ഘാടനം നിർവഹിച്ചു.കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്താണ് മണ്ണൊലിപ്പ് തടയുന്നതിനും, റോഡ് സുരക്ഷിതമാക്കുന്നതിനും വേണ്ടി പദ്ധതി പൂർത്തിയാക്കിയത്.പദ്ധതിയുടെ പൂർത്തീകരണത്തിന് ശ്രമം നടത്തിയ കെ, കെ, ഹൈദ്രോസ് ഹാജി,കുഞ്ഞുട്ടി എന്നിവർ ചേർന്ന് പ്രസിഡന്റ് മജീദ് കഴുങ്കിലിന്റെ സാന്നി ദ്ധ്യത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്.നാട്ടുകാരുടെസഹായത്തോടെ വിപുലമായി മഹത്തായ പരിപാടിയാണ് സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, മെമ്പർ ശാന്ത മാധവൻ, അഷ്‌റഫ് മാണൂർ,അഷ്‌റഫ് കൊട്ടീരി,ഉമ്മർ പാലക്കൽ, അസീസ്, അബ്ദുല്ലക്കുട്ടി, തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു,