Perumpadappu
വീണ് കിട്ടിയ ഐഫോൺ 13 ഉടമയെ കണ്ടെത്തി തിരിച്ചു നൽകി വിദ്യാർത്ഥി

വീണ് കിട്ടിയ ഐഫോൺ 13 ഉടമയെ കണ്ടെത്തി തിരിച്ചു നൽകി വിദ്യാർത്ഥി
പെരുമ്പടപ്പ്:വീണ് കിട്ടിയ ഐഫോൺ 13 ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥിയുടെ മാതൃകാപ്രവൃത്തി. ചെറായി സ്കൂളിലെ ഏഴാംക്ലസ്സ് വിദ്യാർത്ഥിയായ മാവിൻചോട് സ്വദേശി അല്ലിപറമ്പിൽ ജലാലുദ്ധീന്റെ മകൻ മെഹത്താബ് ജലാൽ ആണ് വന്നേരി ഹൈസ്കൂൾ ഗ്രൗണ്ടിൻ്റെ പരിസരത്തു നിന്നും ലഭിച്ച മൊബൈൽ ഫോൺ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.തുടർന്ന് പോലീസ് മൊബൈൽ ഫോൺ നഷ്ടപ്പെട്ട പെരുമ്പടപ്പ് സ്വദേശിനിയെ കണ്ടെത്തി മെഹത്താബിനെ കൊണ്ട് തന്നെ ഫോൺ കൈമാറി