സിപിഐ വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ കാൽനട പ്രചരണ ജാഥക്ക് തുടക്കമായി

എടപ്പാൾ: ബി ജെ പി യെ
പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ മുദ്രാവാക്യമുയർത്തി
സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ കാൽനട പ്രചരണ ജാഥക്ക് തുടക്കമായി. വട്ടംകുളം കവുപ്രയിൽ ആരംഭിച്ച ജാഥ ജില്ല സെക്രട്ടറി പികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
നവാസ് അദ്ധ്യക്ഷത വഹിച്ചു.
കെ എൻ ഉദയൻ, കെ പി റാബിയ, നാസർ, വിഷ്ണു, സതി ശൻ ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു. തവനൂർ മണ്ഡലത്തിൽ വിവിധ എൽസി കളിലായി ആറ് കാൽനട ജാഥകളാണ് സംഘടിപ്പിക്കുന്നത്. വട്ടംകുളം പി വി ബൈജു ജാഥ ക്യാപ്റ്റൻ, കെ പി റാബിയ വൈസ് ക്യാപ്റ്റൻ നാസർ എടപ്പാൾ ഡയറക്ടർ. എടപ്പാൾ പി പി മുസ്തഫ ക്യാപ്റ്റൻ, മണി തിരുത്തുമ്മൽ ഡയറക്ടർ. തവനൂർ പി വി ജയരാജൻ ക്യാപ്റ്റൻ കെ പി ശ്രീജ വൈസ് ക്യാപ്റ്റർ സുരേഷ് അതളൂർ. പുറത്തൂർ രാജീവ് പുറത്തൂർ ക്യാപ്റ്റൻ ടി ജി ഷൈമ വൈസ് ക്യാപ്റ്റൻ ടി വി സുബ്ര പുണ്യൻ ഡയറക്ടർ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ് സംസ്ഥാന കമ്മറ്റിയംഗം ഷാജിറ മനാഫ് കെ എൻ ഉദയൻ പ്രഭാകരൻ നടുവട്ടം ഇ വി അനീഷ് കെ പി സുബ്രഹ്മണ്യൻ, മോഹനൻ മംഗലം, എന്നിവർ വിവിധ ഇടങ്ങളിൽ ജാഥ ഉദ്ഘാടനം ചെയ്തു.