09 May 2024 Thursday

നെല്ലിശ്ശേരി എ,യു,പി സ്കൂളിന് യൂറിൻ കോംപ്ലക്സ് സമർപ്പിച്ചു

ckmnews


വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ശുചിത്വം വട്ടംകുളം പദ്ധതിയുടെ ഭാഗമായി നെല്ലിശേരി എ യു പി സ്കൂളിന് യൂറിൻ കോംപ്ലക്സ് നിർമ്മിച്ചു നൽകി.നേരത്തെ വട്ടംകുളം, കുറ്റിപ്പാല സ്കൂളുകൾക്കും ഗ്രാമപഞ്ചായത്ത്

യൂറിൻ കോംപ്ലക്സ് നിർമ്മിച്ചു നൽകിയിരുന്നു.ഈ വർഷം തന്നെ പഞ്ചായത്തിലെ മറ്റ് സ്കൂളുകളിലും പദ്ധതി പൂർത്തിയാക്കി സമർപ്പിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് പറഞ്ഞു.തന്റെ കലാലയ ജീവിതത്തിനു തുടക്കമിട്ട നെല്ലിശ്ശേരി എയുപി സ്കൂളിന് ഇങ്ങിനെ ഒരു സൗകര്യം നിർമ്മിച്ചു നൽകി ഉദ്ഘാടനം നിർവഹിക്കാൻ കഴിഞ്ഞതിൽ ആത്മ സംതൃപ്തിയും,ചാരിതാർഥ്യവുമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.പി, ടി, എ, അംഗങ്ങളും,വിദ്യാർത്ഥികളും, മസലിഹുൽ ഇസ്ലാം സഭാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.വാർഡ് മെമ്പർ ഹസ്സൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ച വേദിയിൽ റംല ടീച്ചർ സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, മെമ്പർ ഫസീല സജീബ്, പി ടി എ പ്രസിഡന്റ്‌ മുസ്തഫ തൊണ്ടിയിൽ,മൊയ്‌ദുബിൻ കുഞ്ഞുട്ടി,അബ്ദുറഹിമാൻ, ഫാറൂഖ് തലാപ്പിൽ,എന്നിവർ ആശംസകളർപ്പിച്ചു.മനോജ്‌ മാസ്റ്റർ നന്ദി പറഞ്ഞു