09 May 2024 Thursday

കോതമുക്ക് ഗ്രാമം ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും

ckmnews

കോതമുക്ക് ഗ്രാമം ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും 


വെളിയങ്കോട് കോതമുക്ക് ഗ്രാമം ശ്രീ ശിവക്ഷേത്രത്തിൽ 29 വർഷമായി നിർവിഘ്നം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ വർഷവും വിപുലമായി നടത്തുമെന്ന് ക്ഷേത്രം ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 17 -ഞായറാഴ്ച മുതൽ 24 -ഞായറാഴ്ച വരെയാണ് യജ്ഞം നടക്കുക.ഭക്തിരസപ്രധാനവും കാവ്യാത്മകവുമായ ശൈലിയിൽ അദ്ധ്യാത്മിക പ്രഭാഷകനും യജ്ഞാചാര്യനുമായ മണ്ണ മണിവർണ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ശ്രീ ഭാഗവത സപ്താഹയജ്ഞം നടക്കന്നത്. കോതമുക്ക് ശ്രീരാമക്ഷേത്രത്തിൽനിന്ന് താലം വാദ്യമേളങ്ങളോടുകൂടിയുള്ള ഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം ആറിന് യജ്ഞ മണ്ഡപത്തിൽ അജിത് കൊളാടി ഭദ്രദീപം തെളിയിക്കുന്നതോടെയാണ് സപ്താഹയജ്ഞം തുടങ്ങുക. സിനിമാ നടൻ ജയകുമാർ വെള്ളനാട്,ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ഊരാളൻ പി.എൻ. ഉണ്ണി ഭട്ടതിരിപ്പാട് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കലവറ നിറക്കൽ നടക്കും.എഴുദിവസങ്ങളിലായി  പ്രഭാഷണം നടക്കും. സമാപനദിവസമായ 24 -ഞായറാഴ്ച രാവിലെ 6 മണിക്ക് സമൂഹാർച്ചന, സഹസ്രനാമം,യജ്ഞാരംഭം. തുടർന്ന് 10 -മണിക്ക് പെരുമുടിശ്ശേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽനിന്ന് വാദ്യഘോഷങ്ങളോടെ ആറാട്ട് എഴുന്നള്ളത്ത് ഉണ്ടായിരിക്കും.സപ്താഹദിനങ്ങളിൽ കലാപരിപാടികൾ നടക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.വന്നേരിനാട് പ്രസ്സ് ഫോറം ഓഫീസിൽ നടന്ന വർത്താസമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി അംഗങ്ങളായ പി.രാജാറാം, ശശി കുറ്റിയേരി, ജയൻ കുറ്റിക്കാട്ട്എന്നിവർ പങ്കെടുത്തു.