09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ പുതിയ കാന്റീൻ പ്രവർത്തനമാരംഭിച്ചു

ckmnews

വട്ടംകുളം പഞ്ചായത്തിൽ പുതിയ കാന്റീൻ പ്രവർത്തനമാരംഭിച്ചു


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാന്റീൻ നവീകരിച്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. നവശ്രീ കുടുംബശ്രീ കാന്റീനാണ് പുതിയ സംവിധാനത്തിലേക്ക് മാറിയത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, സെക്രട്ടറി രാജശ്രീ, മറ്റ് മെമ്പറന്മാരും, ഉദോഗസ്ഥരും സംബന്ധിച്ചു.