09 May 2024 Thursday

കെപിഎസ്ടിഎ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

ckmnews

കെപിഎസ്ടിഎ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു


എടപ്പാൾ:കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.എടപ്പാൾ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാതല മത്സരങ്ങൾ വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സി.പി. മോഹനൻ സമ്മാനദാനം നിർവ്വഹിച്ചു.കെ.വി.വാസുദേവൻ,സി.എസ്. മനോജ്‌,പ്രഷീദ്.കെ.വി. അബ്ദുൽ ഹക്കീം,കെ.പ്രമോദ്, ബിജു. പി. സൈമൺ, അബ്ദുൽ ജലീൽ, അശ്വതി. എസ്, സിന്ധു.ഇ.ടി,റസീന,സിറിൽ. ടി.ജെ., പി.ജി.സജീവ് എന്നിവർ പ്രസംഗിച്ചു.