09 May 2024 Thursday

മൊറോക്കോ ഭൂകമ്പം:മരണം രണ്ടായിരം കടന്നു; 1,404 പേരുടെ നില ഗുരുതരം

ckmnews

മൊറോക്കോ ഭൂകമ്പം:മരണം രണ്ടായിരം കടന്നു; 1,404 പേരുടെ നില ഗുരുതരം


മൊറോക്കോ ഭൂകമ്പത്തില്‍ മരണം രണ്ടായിരം കടന്നു. ഇതുവരെ 2,012 പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പരുക്കേറ്റ രണ്ടായിരത്തിലധികം ആളുകളില്‍ 1,404 പേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.മൊറോക്കോയില്‍ ആറ് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ പൈതൃക നഗരമായ മാരിക്കേഷ് തകര്‍ന്നടിഞ്ഞു. മാരിക്കേഷില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്ലസ് പര്‍വതമേഖലയിലായിരുന്നു പ്രഭവകേന്ദ്രം.