09 May 2024 Thursday

പാലപ്പെട്ടി കിഴക്കൂട്ട് കുടുംബങ്ങൾ ചേർന്ന് ആദ്യ കുടുംബ സംഗമം സംഘടിപ്പിച്ചു

ckmnews

പാലപ്പെട്ടി കിഴക്കൂട്ട് കുടുംബങ്ങൾ ചേർന്ന് ആദ്യ കുടുംബ സംഗമം സംഘടിപ്പിച്ചു


എരമംഗലം:പാലപ്പെട്ടി കിഴക്കൂട്ട് കുടുംബങ്ങൾ ചേർന്ന് ആദ്യ കുടുംബ സംഗമം സംഘടിപ്പിച്ചു.കിഴക്കൂട്ട് നസ്നി സ്വാഗതം പറഞ്ഞ ചടങ്ങിൽ കിഴക്കൂട്ട് സാദിഖ് അധ്യക്ഷത വഹിച്ചു.കിഴക്കൂട്ട് കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ കിഴക്കൂട്ട് മുഹമ്മദാലി, കാസിം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.കിഴക്കൂട്ട് ഹംസ, അബു , സക്കീർ ഹുസൈൻ, ശരീഫ. നൂർ ജഹാൻ എന്നിവർ ആശംസകൾ അറിയിച്ച്  സംസാരിച്ചു. 'കുടുംബവും പുതു തലമുറയും , എന്ന വിഷയത്തിൽ റാഷിക് സഖാഫി കുടുംബാംഗങ്ങൾക്ക് ക്ലാസെടുത്തു. 150 ഓളം  കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.