09 May 2024 Thursday

കിഡ്നി രോഗ നിർണ്ണയ ക്യാമ്പും,ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ckmnews

കിഡ്നി രോഗ നിർണ്ണയ ക്യാമ്പും,ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


എരമംഗലം:വെളിയങ്കോട് മഹല്ല് ജമാ അത്ത് കമ്മിറ്റി 

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹായത്തോടെ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും,ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂളിൽ വെച്ച്  സംഘടിപ്പിച്ച പരിപാടിയിൽ വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി പ്രാർത്ഥന നിർവഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി മനാഫ് കെവി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് കെവി അബൂബക്കർ  അധ്യക്ഷത വഹിച്ചു.കേരള വഖ്ഫ്   ചെയർമാൻ സക്കീർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.ബോധവൽക്കരണ ക്ലാസിന് ക്യാമ്പ് കോർഡിനേറ്റർ രായിൻ കുട്ടി നേതൃത്വം നൽകി.പരിപാടിയിൽ വന്നേരി നാട് പ്രസ്സ് ഫോറം ഭാരവാഹികൾ,വഖഫ് ബോർഡ് ചെയർമാൻ സക്കീർ ഹുസൈൻ,ഡോക്ടർ ഷാജ്കുമാർ കൊണ്ടോട്ടി,ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ  എന്നിവർക്ക് വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആദരവ് നൽകി.മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറർ മൊയ്തുണ്ണി ഹാജി മഹല്ല്

വൈസ് പ്രസിഡണ്ടുമാരായ റഷീദ് ടി മർക്കാർ ഹാജി സംരക്ഷണ സമിതി കൺവീനർ മുജീബ് കൊട്ടിലുങ്ങൽ ചെയർമാൻ യൂസഫ് പുരയിൽ എന്നിവർ സംസാരിച്ചു.മഹല്ല് ജോ: സെക്രട്ടറി റസാഖ് പിആർകെ നന്ദി പറഞ്ഞു