09 May 2024 Thursday

ലഹരി മുക്ത മാറഞ്ചേരി"ലോഞ്ചിങ്ങും ബോധവത്കരണവും സെപ്റ്റമ്പർ 12ന് നടക്കും

ckmnews


മാറഞ്ചേരി: വർദ്ധിച്ച് വരുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ'ലഹരിമുക്ത മാറഞ്ചേരി" എന്ന സന്നദ്ധ സംഘടനത്തിന് രൂപം നൽകിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ ലോഞ്ചിങ്ങും ബോധവത്കരണ ക്ലാസ്സും സെപ്റ്റമ്പർ 12 ചൊവ്വാഴ്ച 3 മണിക്ക് സൽക്കാര കമ്മ്യൂണിറ്റിഹാളിൽ നടക്കും.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മഠപ്പാട്ട് അബൂബക്കർ ഉദ്ഘാടനം ചെയ്യും. പ്രമുഖ മോട്ടിവേറ്റർ സുരേഷ് ബാബു കണ്ണൂർ മുഖ്യപ്രഭാഷണം നടത്തും.അജിത് കോളാടി മുഖ്യാതിഥിതിയാകും.ഡോ.കെ.എച്ച്.അബ്ദുൾ ലത്തീഫ് പ്രഭാഷണം നടത്തും.പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കൂട്ടയോട്ടം സെപ്റ്റമ്പർ 9 ന് ശനിയാഴ്ച കണ്ടുകടവ് സെന്ററിൽ പെരുമ്പടപ്പ് സി.ഐ. രമേഷ് സി. ഫ്ലാഗ് ഓഫ് ചെയ്യും. മാറഞ്ചേരി സെന്ററിൽ സമാപിക്കുന്ന പരിപാടിയിൽ ഡോ.കെ.എച്ച്.അബ്ദുൾ ലത്തീഫ് പ്രഭാഷണം നടത്തും. മാറഞ്ചേരിയിലെ വിവിധ ക്ലബ്ബുകൾ കൂട്ടയോട്ടത്തിൽ പങ്കാളിയാകും.വാർത്താ സമ്മേളനത്തിൽ ലഹരിമുക്ത മാറഞ്ചേരി ഭാരവാഹികളായ എ.അബ്ദുൾ ലത്തീഫ്, എം.ടി.നജീബ്,ശ്രീരാമനുണ്ണി മാസ്റ്റർ,ഖാലിദ് മംഗലത്തേൽ,അഷ്റഫ് പൂച്ചാമം എന്നിവർ പങ്കെടുത്തു