09 May 2024 Thursday

അധ്യാപക ദിനത്തിൽ മാതൃകാ അധ്യാപകരെ ആദരിച്ച് വട്ടംകുളം സർവീസ് സഹകരണ ബാങ്ക്

ckmnews

അധ്യാപക ദിനത്തിൽ മാതൃകാ അധ്യാപകരെ ആദരിച്ച് വട്ടംകുളം സർവീസ് സഹകരണ ബാങ്ക്


എടപ്പാൾ :ബാല്യത്തിൽ തന്നെ കാഴ്ച നഷ്ടപ്പെട്ട്  ജീവിതം വീടിനകത്ത് തളച്ചിടാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ പഠനത്തിലും ജീവിതത്തിലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് അധ്യാപക ജീവിതത്തിലേക്ക് കടന്ന് വരുകയും തലമുറകൾക്ക് അക്ഷരാഭ്യാസം പകർന്നു നൽകുകയും ചെയ്ത റിട്ടയേർഡ് ഹെഡ്മാസ്റ്റർ മൂസ മാസ്റ്ററെയും വട്ടംകുളം സ്വദേശി നൗഷാദ് മാസ്റ്ററെയും വട്ടംകുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് ആദരിച്ചു.വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് ബാങ്ക് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ്ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.ആദരിക്കൽ ചടങ്ങ് വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ്  ഭാസ്കരൻ വട്ടംകുളം അധ്യക്ഷത വഹിച്ചു .ബാങ്ക് ഡയറക്ടർമാരായ എം മാലതി, സീനത്ത് മാണൂർ, സിപി മുഹമ്മദ്‌ അലി, തൊണ്ടിയിൽ മുസ്തഫ, കെവി മുഹമ്മദ്‌ അലി, സിപി റഫീഖ്,സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, പി മുഹമ്മദ്‌ ഇബ്രാഹിം, ബാങ്ക് സെക്രട്ടറി എം ഷറഫുദ്ധീൻ, ഉമ്മർ ടിയു, ജാസിയ ടിപി, സന്തോഷ്‌ കുമാർ,ശശി പരിയാപ്പുറം എന്നിവർ പ്രസംഗിച്ചു