09 May 2024 Thursday

ചെറുമീനിനെ പിടിക്കുന്നതിന് അഞ്ചുവർഷത്തേക്കു കൂടി നിരോധനം.

ckmnews


എടപ്പാൾ : നിശ്ചിത വലു പ്പമെത്താത്ത 58 ഇനം കടൽമത്സ്യ ങ്ങളെ പിടിക്കുന്നതിനുള്ള നിരോ ധനം അഞ്ചുവർഷത്തേക്കുകൂടി നീട്ടി. സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പി ന്റെ തീരുമാനം.ചെറുമത്സ്യങ്ങളെ പിടിക്കൽ,ലേലം,വിപണനം, വിതരണം എന്നി വയ്ക്കാണ് നിരോധനം.മത്തി/നെ ചാള, അയല, ചൂര, നെയ്മീൻ അയക്കൂറ, മോത, വങ്കട, കിളി മീൻ,ആവോലി,കോര, തിരണ്ടി, കൊഞ്ച്, കക്ക എന്നിവയെല്ലാം അനുവദനീയമായ നീളവും വലു പ്പവും തൂക്കവും നിശ്ചയിച്ചിട്ടുണ്ട്. അതിൽ കുറവുള്ളവ പിടിക്കുന്നതി നാണ് നിരോധനം.