09 May 2024 Thursday

പോത്തനൂർ പ്രിയദർശിനി ഗ്രന്ധശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ഓണാഘോഷം സമാപിച്ചു

ckmnews


എടപ്പാൾ:മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ  കൗൺസിലും പൊന്നാനി താലൂക് ഓണം ടൂറിസം വാരാഘോഷ കമ്മറ്റി എന്നിവയുടെ സഹകരണത്തോടെ   പോത്തനൂർ പ്രിയദർശിനി ഗ്രന്ധശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മൂന്നു ദിവസങ്ങളിലായി നടത്തിയ  ഓണാഘോഷ  മത്സരം സമാപിച്ചു.സാംസ്കാരിക സമ്മേളനം സിനിമാ സംവിധായകനും മാധ്യമ പ്രവർത്തകനുമായ റഷീദ്  കെ മൊയ്‌ദു ഉത്ഘാടനം ചെയ്തു.ഫ്‌ളവേഴ്സ് ചാനൽ ഫെയിമ് നെഹൽ വി രഞ്ജിത് മുഖ്യാതിഥി ആയ ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് ടിവി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു.യോഗത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനദാനം കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽകീസ് കൊരണപെറ്റ നിർവഹിച്ചു.ചടങ്ങിൽ  വാർഡ്‌ മെമ്പർ ലനിൻ എ.ജിഎച്ച്എസ് എടപ്പാൾ പ്രിൻസിപ്പാൾ കെഎം അബ്ദുൽഗഫൂർ,എംഇഎസ് റിട്ടയഡ് പ്രിൻസിപ്പാൾ   പ്രൊഫസർ മുഹമ്മദ് കോയ,വികെ വിജയൻ,എംഎം സുബൈദ,മോഹൻദാസ് സി,ഗംഗാധരൻ എകെ, കെ നീലകണ്ഠൻ എന്നിവർ സംസാരിച്ചു