09 May 2024 Thursday

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണക്യാമ്പും ആദരവും സംഘടിപ്പിച്ചു

ckmnews

സ്റ്റുഡന്റ്  പോലീസ് കേഡറ്റ് ഓണക്യാമ്പും ആദരവും സംഘടിപ്പിച്ചു


എരമംഗലം:പാലപ്പെട്ടി ഗവൺമെന്റ്  ഹൈസ്കൂളിൽ സ്റ്റുഡന്റ്  പോലീസ് കേഡറ്റ് ഓണ ക്യാമ്പും  മികച്ച  സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡിന് അർഹത നേടിയ  എസ് ഐ ശ്രീലേഷിനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടന ചെയ്തു . രാജ്യം നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും, വർത്തമാന കാലഘട്ടത്തിലെ ലഹരിയുടെ വിപത്തിനെതിരെയും, സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ സേവനങ്ങളെക്കുറിച്ചും ഡിവിഷൻ മെമ്പർ വിദ്യാർത്ഥികളുമായി സംവദിച്ചു.വിദ്യാർത്ഥികൾ കർമ്മനിരതരാകാൻ ആവശ്യമായ നിർദ്ദേശങ്ങളും അനുഭവ കഥകളും  എസ് ഐ ശ്രീലേഷ് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഇ കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സൗദ അബ്ദുള്ള ആശംസകൾ നേർന്നു  സി പി ഒ ജോജോ ജോർജ്, സിപി ജയമണി,  ജോഷില എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്കൂൾ എച്ഛ് എം കൃഷ്ണൻ മാസ്റ്റർ സ്വാഗതവും  വഹാബ് മാസ്റ്റർ നന്ദിയും പറഞ്ഞു