09 May 2024 Thursday

വെളിയംകോട് പഞ്ചായത്തിലെ പ്രതിഭകൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു

ckmnews


എരംമംഗലം:പ്രദേശത്തെ സാമൂഹിക കലാ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പത്ത് പ്രതിഭകളെ ആദരിച്ചു.വെളിയംങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചായത്ത് വാർത്ത അഡ്മിൻ ഗ്രൂപ്പ് അംഗങ്ങളാണ് ' ആദരവ് സംഘടിപ്പിച്ചത്.ഹാഫിസ് നിഹാൽ ബിൻ സുബൈറിന്റെ ഖുർആൻ പാരായണത്തോട് ആരംഭിച്ച ചടങ്ങിന് ഹുസൈൻ പിലാശ്ശേരി സ്വാഗതം പറഞ്ഞു. റസാഖ് പി ആർ കെ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉൽഘാടനം ഷംലീന ടീച്ചറും പ്രതിഭകൾക്കുള്ള പുരസ്കാര വിതരണം മുതിർന്ന അംഗമായ ഫാത്തിമ്മ സൈദാലിയും നിർവഹിച്ചു. മൈമൂന സുബൈർ, സ്മിത സുരേഷ്, സുകന്യ വെളിയംങ്കോട്, ഉമ്മർ, അറമുഖൻ സോനാരെ, പ്രവാസി അംഗങ്ങളായ സുബൈർ കണ്ടക്കോട്ട്, മുജീബ് എം എസ് പഴഞ്ഞി എന്നിവർ ഓൺലൈനായും ആശംസകളും നേർന്ന വേദിയിൽ ആയിഷ അബൂബക്കർ നന്ദി രേഖപ്പെടുത്തി.


ഡോക്ടർ അലി മാസ്റ്റർ (ദക്ഷിണ ഹിന്ദി പ്രചാരസഭ ഡോക്ട്രേറ്റ് ജേതാവ് ) സക്കീർ മാഷ്: (സംസ്ഥാന പിടിഎ പുരസ്കാര ജേതാവ് 2021. ചേതമംഗലം സ്കൂൾ എരമംഗലം) , കവി രുദ്രൻ വാരിയത്ത്, ഹാഫിസ് മുഹമ്മദ് നിഹാൽ ബിൻ സുബൈർ ,പി ആർ കെ റസാഖ് (മികച്ച കാരുണ്യ പ്രവർത്തകൻ) , നിയ ഫാത്തിമ്മ (വിദ്യാർത്ഥിനി SSLC പരീക്ഷ ഫുൾ A+  ) മയൂഖ സോനാരെ (മികവുറ്റ സാമൂഹിക പ്രതിബദ്ധത ), ഷിഹാബ് വെളിയംങ്കോട് (കവിതകൾ, രചനകൾ ), മുഹമ്മദാലി മാളിയേക്കൽ (നോബ്ൾ സോഴ്സ് വെളിയംകോട്, ഭിന്നശേഷിക്കാരുടെ കൈത്താങ് ) സുകന്യ വെളിയംങ്കോട് (മികച്ച ആരോഗ്യ പ്രവർത്തക, ആശാവർക്കർ വെളിയംകോട് പഞ്ചായത്ത്‌ ) എന്നിവരെയാണ് വെളിയംങ്കോട് ഖുർആൻ അക്കാദമിയിൽ വെച്ച് ആദരിച്ചത്.