09 May 2024 Thursday

വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹ സ്പർശം ശ്രദ്ധേയമായി

ckmnews

വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹ സ്പർശം ശ്രദ്ധേയമായി


എടപ്പാൾ:ഓണാഘോഷ ഭാഗമായി വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉത്രാടക്കാഴ്ച - സ്നേഹ സ്പർശം 2023 ശ്രദ്ധേയമായി.എരുവപ്രക്കുന്നിലെ 60 വയസ്സ് കഴിഞ്ഞ ഇരുനൂറിലേറെ വയോജനങ്ങൾക്ക് ഓണക്കോടി നൽകിയാണ് ബാപ്പുജി കലാവേദി മാതൃകാ പ്രവർത്തനം നടത്തിയത്.മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കലാവേദി പ്രസിഡണ്ട് ഫിറോസ് ഖാൻ അണ്ണക്കമ്പാട് അധ്യക്ഷത വഹിച്ചു.നവ സംരംഭകനുള്ള ഈ വർഷത്തെ ബാപ്പുജി കലാവേദി അവാർഡ് നേടിയ ഷിമിൽ മോഹൻദാസ് ഓണക്കോടി വിതരണം നടത്തി.കലാവേദി സെക്രട്ടറി ശ്രീജിത്ത് എരുവപ്ര,കെ കുഞ്ഞൻ, എം ടി മോഹനൻ, എൻ രഞ്ജുഷ, ഇ എം ഷൗക്കത്തലി,കൊട്ടിലിൽ ഷാഫി, എ വി ഷറഫുദ്ദീൻ, കെ എൻ സുമേഷ്,ഇ ഷറഫുദ്ദീൻ, എ വി റഫീക്ക് എന്നിവർ പ്രസംഗിച്ചു