09 May 2024 Thursday

വന്നേരിനാട് പ്രസ്സ് ഫോറം'പൊലിക' ഓണം സപ്ലിമെന്റ് കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു

ckmnews


ചങ്ങരംകുളം:വന്നേരിനാട് പ്രസ്സ് ഫോറം

'പൊലിക' ഓണം സപ്ലിമെന്റ് കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു.ആലങ്കോട് കലാനികുഞ്ജം കലാസാംസ്‌കാരിക പഠന കേന്ദ്രത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രസ്സ് ഫോറം പ്രസിഡൻറ് രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ജോ. സെക്രട്ടറി പ്രത്യുഷ് വാരിവളപ്പിൽ, പി.സി. പ്രേമദാസ് എന്നിവർ പങ്കെടുത്തു. കവി ആലങ്കോട് ലീലാകൃഷ്ണന് പ്രസ്സ് ഫോറത്തിന്റെ സ്നേഹോപഹാരം പ്രസിഡൻറ് കൈമാറി.