09 May 2024 Thursday

ചങ്ങരംകുളം ചിറവല്ലൂരിൽ എയർഗണ്ണിൽ നിന്ന് വെടിയേറ്റ മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

ckmnews


എയർ ഗണ്ണിന്റെ ഉടമ കൂടിയായ സുഹൃത്തിനെതിരെ കേസെടുത്തു:ഫോറൻസിക് സംഘവും വിരലടയാള വിദഗ്തരും ഇന്ന് എത്തും


ചങ്ങരംകുളം:ചെറവല്ലൂരിൽ ഏയർ ഗണിൽ നിന്ന് വേടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ എയർ ഗണ്ണിന്റെ ഉടമ കൂടിയായ സുഹൃത്തിനെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു .ആമയം സ്വദേശി നമ്പ്രാണത്തെൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി(42)ആണ് ഞായറാഴ്ച വൈകിയിട്ട് വേടിയേറ്റ് മരിച്ചത് .ഷാഫിയുടെ സുഹൃത്തും ആമയം സ്വദേശിയുമായ സജീവ് അഹമ്മദിനെതിരെയാണ് പെരുമ്പടപ്പ് പോലീസ് കേസെടുത്തത്.സമീപ വാസിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം 

പെരുമ്പടപ്പ് ചെറുവല്ലൂർ കടവിലെ സജീവ് അഹമ്മദ് എന്ന സുഹൃത്തിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് ഷാഫിക്ക് വെടിയേറ്റത്.തോക്ക് പരിശോധിക്കുന്നതിനിടെ ഷാഫിയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് പിടിയിലായ സുഹൃത്തിന്റെ മൊഴി.ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനയും നടത്തിയ ശേഷമെ പോലീസ് അറസ്റ്റ് അടക്കമുള്ള കൂടുതൽ നടപടികളിലേക്ക് നീങ്ങു എന്നാണ് അറിയുന്നത്.തിങ്കളാഴ്ച ഉദ്ധ്യാഗസ്ഥരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തി തെളിവുകൾ ശേഖരിക്കും.നെഞ്ചത്ത് പരിക്കേറ്റ ഷാഫിയെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പക്ഷികളെ വേട്ടയാടുന്നതിനാണ് സജീവ് അഹമ്മദ് തോക്ക് ഉപയോഗിച്ചിരുന്നതെന്നും സുഹൃത്തുക്കളുമായി തോക്കിന്റെ വിവരങ്ങൾ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിയതെന്നുമാണ് പ്രാധമിഗ നിഗമനം.ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.