09 May 2024 Thursday

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


എടപ്പാൾ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.എടപ്പാൾ അൻസാർ കോളേജിൽ നടന്ന ഓണാഘോഷം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. എസ്. ലത അധ്യക്ഷത വഹിച്ചു. ടി. മുനീറ, കെ.സജീവ്, ഏട്ടൻ ശുകപുരം, ഖലീൽറഹ്മാൻ എടപ്പാൾ , പി.ജയശ്രീ , കെ.ശ്രീന, ഹിഫ്‌സു റഹ്മാൻ, റഷീദ് കണ്ടനകം , മാലതി വട്ടംകുളം, ഹൈറുന്നീസ എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മൽസരത്തിൽ വട്ടംകുളം പഞ്ചായത്ത് ടീം ഒന്നാം സ്ഥാനവും പൊന്നാനി മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനവും എടപ്പാൾ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.