09 May 2024 Thursday

ഓണത്തിനൊരു വട്ടി പൂവ്'സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നട്ട ചെണ്ടുമല്ലി പൂക്കൾ വിളവെടുത്തു

ckmnews

ഓണത്തിനൊരു വട്ടി പൂവ്'സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നട്ട ചെണ്ടുമല്ലി പൂക്കൾ വിളവെടുത്തു


എടപ്പാൾ:പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് എടപ്പാൾ കൃഷിഭവൻ്റെ സഹകരണത്തോടെ സ്കൗട്ട്സ്& ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നട്ട ചെണ്ടുമല്ലി പൂക്കൾ വിളവെടുത്തു.കൃഷി ഓഫീസർ സുരേന്ദ്രൻ സാറിൻ്റെ കൃത്യമായ നിർദ്ദേശങ്ങളുടെ ഫലമായി സ്കൂളിലെ ഓണാഘോഷങ്ങൾക്ക്  പൂക്കളം ഒരുക്കാൻ  ഈ പൂക്കൾ കൊണ്ട് സാധിച്ചു.വാർഡ് മെമ്പർ പ്രകാശൻ തട്ടാരവലപ്പിൽ പൂ പറിച്ച് ഗൈഡ്സ് ലീഡർ അനാമികക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡൻ്റ് അബ്ദുൽ നവാസ് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സുരേന്ദ്രൻ,എച് എം ഹമീദ്, പ്രിൻസിപ്പൽ ബെൻഷ,അധ്യാപകരായ കബീർ എസ്,റസാഖ് കെ വി,മുഹീനുധീൻ,ഫക്രുദ്ദീൻ,ഹമീദ് ഒ,ജുബന, സുനിയ, സു ലൈമാൻ ടി പി,പി ടി എ എക്സിക്യൂട്ടിവ് അംഗം സുലൈമാൻ,കരീം,ഗൈഡ് ക്യാപ്റ്റൻ ഹഫ്‌സത്ത് സ്കൗട്ട്സ് & ഗൈഡ്സ് വളണ്ടി യേഴ്സ് തുടങ്ങിയവർ പങ്കെടുത്തു