09 May 2024 Thursday

എടപ്പാളിൽ മുല്ലപ്പൂവിനായി പൂക്കടകള്‍ക്ക് മുന്‍പില്‍ തിരക്കോട് തിരക്ക്

ckmnews


എടപ്പാൾ: മുല്ലപ്പൂവിന് ഇന്ന് എടപ്പാളിൽ അനുഭവപ്പെട്ടത് ഉത്സവത്തിരക്ക്.സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷത്തിന് ഈ ദിവസം തെരഞ്ഞെടുത്തതാണ് മുല്ലപ്പൂവിനെ ഡിമാൻഡ് കൂടാൻ കാരണമായത്. മീറ്ററിന് 100 രൂപയാണ് വില എങ്കിലും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യത്തിനനുസരിച്ചാണ് ഓരോരുത്തർക്കും മുറിച്ചു നൽകിയത്.കഴിഞ്ഞദിവസം രാത്രിമുതൽ തന്നെ മുല്ലപ്പൂവിനായി ആളുകൾ കയറിയിറങ്ങിയത് നിരവധി തവണയാണ്. രാവിലെ പൂവ് എത്തുമെന്ന് അറിയിച്ചതോടെയാണ് കച്ചവടക്കാർക്ക് മുന്നിൽ നീണ്ട നിര അനുഭവപ്പെട്ടത്. എടപ്പാളിൽ ഇത്തരത്തിൽ മുല്ലപ്പൂവിനെ തിരക്ക് അനുഭവപ്പെടുന്നത് ചരിത്രത്തിലാദ്യമാണ്