09 May 2024 Thursday

റെക്കോർഡ് നേട്ടത്തിനായി എടപ്പാളിൽ ഒരുങ്ങുന്നത് 24 അടി നേന്ത്രക്കുല

ckmnews


എടപ്പാൾ:കാഴ്ചക്കുലകളുടെ ഉത്സവമായ എടപ്പാൾ പൂരാടവാണിഭത്തിന് കാഴ്ച വസന്തം ഒരുക്കുകയാണ് വെളിച്ചം സാംസ്കാരിക കൂട്ടായ്മയും എടപ്പാളിലെ  കലാകാരന്മാരും.കേരള പരസ്യ കലാ സമിതിയുടെ ഇരുപതോളം വരുന്ന പ്രവർത്തകരാണ് പൂരാടവാണിഭത്തിന് വർണ്ണമനോഹര കാഴ്ചയൊരുക്കുന്നത്. 160 കിലോയോളം തൂക്കവും  24 അടി നീളവുമുള്ള കായക്കുലയുടെ രൂപമാണ് രണ്ട് ആഴ്ചത്തെ അധ്വാനഫലമായി നിർമാണം പൂർത്തിയായത്‌. ഇരുമ്പ് അലുമിനിയം തെർമോകോൾ റക്സിൻ കോറ തുണി പെയിന്റ് എമെർഷൻ ഫെവിക്കോൾ ഫ്ലെക്സ് ക്യുക്ക്‌ 

മുതലായ ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. അഗസ്റ്റ് 25ന് എടപ്പാൾ അങ്ങാടിയിലാണ്   കാഴ്ചക്കുലയുടെ ഉദ്ഘാടനം നടക്കുന്നത്