09 May 2024 Thursday

ടൂറിസം വാരാഘോഷ കമ്മറ്റിയും യാസ്പൊ പൊറൂക്കരയും സംയുക്തമായി നടത്തുന്ന കൂട്ടയോട്ട മത്സരം 27 ന് നടക്കും

ckmnews


എടപ്പാള്‍ : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പൊന്നാനി താലൂക്ക് ടൂറിസം വാരാഘോഷ കമ്മറ്റിയും യാസ്പൊ പൊറൂക്കരയും സംയുക്തമായി നടത്തുന്ന കൂട്ടയോട്ട മത്സരം 27 ന് ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് നടക്കും . 

എടപ്പാളിൽ നിന്നും ആരംഭിച്ച് കുണ്ടുകടവ് ജംഗ്ഷനിൽ അവസാനിക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്  3000,2000,1000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. 

ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വള്ളംകളി മത്സര വേദിയിൽ വച്ച് ക്യാഷ് പ്രൈസ് വിതരണം ചെയ്യും.

മത്സരം ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  8086959687, 9895877484