09 May 2024 Thursday

2021 2022 ഔട്ട് സ്റ്റാന്റിങ്ങ് സ്ക്കൗട്ട് & ഗൈഡ് അവാർഡ്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി എടപ്പാൾ നടുവട്ടം സ്വദേശിയായ ഐശ നിയ കോലോട്ട്

ckmnews

2021 2022 ഔട്ട് സ്റ്റാന്റിങ്ങ് സ്ക്കൗട്ട് & ഗൈഡ് അവാർഡ്‌


ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി എടപ്പാൾ നടുവട്ടം സ്വദേശിയായ ഐശ നിയ കോലോട്ട്


എടപ്പാൾ:ഭാരത് സ്ക്കൗട്ട് ആന്റ് ഗൈഡ്സിൽ യൂണിറ്റുകളിൽ പ്രവർത്തിക്കുന്ന സ്കൗട്ട് 

ഗൈഡ് വിദ്യാർത്ഥികൾക്ക് വേണ്ടി ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഔട്ട് സ്റ്റാന്റിങ്ങ് സ്ക്കൗട്ട് ആന്റ് ഗൈഡ് അവാർഡിന് അർഹത നേടി ഐഡിയൽ ഇന്റർനാഷ്ണൽ സ്കൂളിലെ വിദ്യാർത്ഥി.എടപ്പാൾ നടുവട്ടം സ്വദേശികളായ കോലാട്ട് നാസർ സൗമാബി ദമ്പതികളുടെ മകളായ ഐശ നിയ യെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി തിരഞ്ഞെടുത്തത്.ഐഡിയൽ ഇന്റർനാഷ്ണൽ സ്കൂളിൽ പത്താം ക്ളാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ഐശ നിയ മത്സരത്തിൽ പങ്കെടുത്തത്.ഇപ്പോൾ എടപ്പാൾ എംഎച്ച് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയാണ് ഈ മിടുക്കി


 സ്പോട്സ്,ആർട്സ്,സയൻസ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് കഴിവ് തെളിയിച്ച സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നല്ക്കുന്ന സ്കൗട്ട് & ഗൈഡ്സിലെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗികാരമാണ് ഔട്ട് സ്റ്റാന്റിങ്ങ് സ്കൗട്ട് ഗൈഡ്സ് അവാർഡ്.സബ്ബ് ജില്ലാ തലത്തിൽ നിന്നും സെലക്റ്റ് ചെയത്  മികച്ച കുട്ടികളെ ജില്ലാ തലത്തിലും പിന്നിട് റീജിണൽ തലത്തിലും പിന്നീട് അവിടെ നിന്ന് മികച്ച കുട്ടികളെ ഇന്ത്യയിലെ 

എല്ലാ റീജണിൽ നിന്നും നാഷണൽ 

ലെവലിലേക്കും സെലക്റ്റ് ചെയ്യും. എല്ലാതലങ്ങളിലും ഇന്റർവ്യൂ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പ്രോജക്റ്റ് വർക്കുകൾ തുടങ്ങിയവയിൽ വിജയിച്ചവരെ ഡെൽഹിയിലെ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് ഹെഡ് ഓഫീസിൽ വെച്ച് പരീക്ഷകൾ, അഭിമുഖം, യൂണിഫോം, ബാഡ്ജുകൾ 

സർട്ടിഫിക്കറ്റുകളുടെയും

ഇംഗ്ലീഷ് നോളജ് അഭിമുഖങ്ങൾ തുടങ്ങിയവയിൽ നിന്നും 

തിരഞ്ഞെടുക്കുന്ന ഒരു ഗൈഡിനെയും ഒരു സ്കൗട്ടിനെയുമാണ് ഇന്ത്യയിൽ നിന്നും 2021. 2022 വർഷത്തെ ഔട്ട് സ്റ്റാന്റിങ്ങ് അവാർഡിന് തിരഞ്ഞെടുക്കുന്നത്.2023 നവംബർ 26ന് നടക്കുന്ന ചടങ്ങിൽ ഇവർക്ക് അവാർഡ് കൈമാറും