09 May 2024 Thursday

വെളിയങ്കോട് തണ്ണിത്തുറ അറപ്പ വി സി ബി ഉദ്ഘാടനം ചെയ്തു

ckmnews

വെളിയങ്കോട് തണ്ണിത്തുറ അറപ്പ വി സി ബി ഉദ്ഘാടനം ചെയ്തു

     

മാറഞ്ചേരി:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് കൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ പുളി തടയുന്നതിനും,കൃഷിക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനും,ഭൂമിയിലെ ജലനിരപ്പ് വർധിപ്പിക്കുന്നദിനും,കടൽക്ഷോഭത്തിൽ വെള്ളം പ്രദേശത്തേക്ക് കയറുന്നത് തടയുന്നതിനും വേണ്ടി തണ്ണിത്തുറയിൽ  നിർമ്മിച്ച അറപ്പ  വി സി ബി ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം   നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം താഹിർ,വേണുഗോപാൽ തുടങ്ങിയവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുത്തു