09 May 2024 Thursday

വില കയറ്റത്തിനെതിരെ മുസ്ലിം ലീഗ് സമര സായാഹ്നം സംഘടിപ്പിച്ചു

ckmnews

വില കയറ്റത്തിനെതിരെ  മുസ്ലിം ലീഗ് സമര സായാഹ്നം സംഘടിപ്പിച്ചു


എടപ്പാൾ:അവശ്യസാധനങ്ങളുടെ വില കയറ്റത്തിനെതിരെ എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അംശകച്ചേരിയിൽ  സംഘടിപ്പിച്ച സമര സായാഹ്നം തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി ഹൈദറലി ഉദ്ഘാടനം ചെയ്തു, റഫീക്ക് പിലാക്കൽ അധ്യക്ഷത വഹിച്ചു. കെ.പി മുഹമദലി ഹാജി ,ജില്ലാപഞ്ചായത്തംഗം വി.കെ.എം.ശാഫി, ഹാരിസ് തൊഴുത്തിങ്ങൽ, കെ.ടി .ബാവ ഹാജി, കെ.വി.സാഹിർ ,കരിമ്പനക്കൽ അസീസ്, എൻ.വി അബൂബക്കർ, കെ.വി അക്ബർ കെ.വി.ബാവ ,ടി.റഷീദ്, എം.എ ഖാദർ ,വി.കെ മജീദ് എന്നിവർ പ്രസംഗിച്ചു,