09 May 2024 Thursday

തവനൂരിലെ അന്തെവാസികൾക്ക് പൂക്കളമൊരുക്കാൻ ഒന്നര പതിറ്റാണ്ടായി സ്വന്തമായി പൂകൃഷി ഒരുക്കി നാട്ടു നന്മ

ckmnews

തവനൂരിലെ അന്തെവാസികൾക്ക് പൂക്കളമൊരുക്കാൻ ഒന്നര പതിറ്റാണ്ടായി സ്വന്തമായി പൂകൃഷി ഒരുക്കി നാട്ടു നന്മ


എടപ്പാൾ:നാടെങ്ങും ചെണ്ടുമല്ലി പൂകൃഷി ചെയ്ത് സാമ്പത്തിക ലാഭമെടുക്കുമ്പോൾ തവനൂരിലെ അന്തെവാസികൾക്കായി പൂക്കളമൊരുക്കാൻ സ്വന്തമായി പൂകൃഷി ഒരുക്കി ആവശ്യമായി പൂക്കൾ എത്തിച്ച് മാതൃകയാകുകയാണ് എടപ്പാളിലെ സന്നദ്ധസംഘടനയായ  നാട്ടു നന്മ.എടപ്പാളിലെ നാട്ടു നന്മയുടെ ഓഫിസ് പ്രവർത്തിക്കുന്ന 5 സെന്റ് സ്ഥലത്താണ് തവനൂരിലെ വയോജനമന്ദിരം,ചിൽഡ്രൻസ് ഹോം , റസ്ക്യു ഹോം ,മഹിളാ മന്ദിരം, പ്രതീക്ഷ ഭവൻ, സെന്റർ ജയിൽ എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 

കഴിഞ്ഞ 15 വർഷമായി സ്വന്തമായി കൃഷി ചെയ്ത പൂക്കൾ നൽകുന്നത്


ബാഗ്ലൂരിൽ നിന്ന് വരുത്തുന്ന തൈകളാണ് എല്ലാ വർഷവും ഇതിന് ഉപയോഗപ്പെടുത്തുന്നത്. മഴയുടെ കുറവ് കൃഷിയെ നേരിയ തോതിൽ കൃഷി ബാധിച്ചുവെങ്കിലും ആവശ്യമായ പൂക്കൾ നൽകാൻ ഇത്തവണയും കഴിഞ്ഞതിൽ സംഘാടകർ സംതൃപ്തരാണ്.  നാട്ടു നന്മ കോർസിനേറ്റർ സത്യൻ കണ്ടനകം ,ഭാരവാഹികളായ റിയാസ് ടി കോലളമ്പ്, കെ.പി ഉഷാകുമാരി , എ വി നൂറ, ഒ അബ്ദു നന്നംമുക്ക് ,. കെ.വി രാജലക്ഷ്മി എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.