09 May 2024 Thursday

ഓട്ടോ-ടാക്സി യൂണിയൻ മാർച്ച് നടത്തി

ckmnews


എടപ്പാൾ: ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പാർക്കിംഗ് സ്റ്റാൻ്റ് അനുവദിക്കുക.

ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി പുന:സംഘടിപ്പിക്കുക.

ട്രാഫിക്ക് അഡ്വൈസറി കമ്മറ്റിയിൽ തൊഴിലാളി പ്രതിനിധികളെ ഉൾപെടുത്തുക.

പ്രധാന പാർക്കിംഗ് ഏരിയകളിൽ ശുചി മുറി സ്ഥാപിക്കുക.

മൂന്ന് മാസം കൂടുമ്പോൾ അഡ്വൈസറി കമ്മറ്റി യോഗം ചേരുക

തൊഴിലാളികൾക്ക് അനുകൂലമായ സമഗ്രമായ മോട്ടോർ വാഹന നയം രൂപീകരിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു. നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച് നടത്തി. സി.ഐ.ടി യു.സംസ്ഥാന കമ്മറ്റിയംഗം അഡ്വ.എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ എടപ്പാൾ ഏരിയ പ്രസിഡണ്ട് പി.പി.ബിജോയ് അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ-ടാക്സി യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി എം.എ.നവാബ്, പി.ടി.രാജൻ, എം.മുഹമ്മദാലി, രാധാകൃഷ്ണൻ ഐങ്കലം, എം.രാജീവ്, തുടങ്ങിയവർ പ്രസംഗിച്ചു.