09 May 2024 Thursday

വെളിയംകോട് സ്വദേശിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപിച്ചു

ckmnews



വെളിയംകോട്:ഓട്ടോറിക്ഷയിൽ വന്നിരുന്ന വെളിയംകോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു.വെളിയംകോട് സ്വദേശി വടക്കേപുറത്ത് ഫായിസ്(27)നാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ചാവക്കാട് പോലീസും നാട്ടുകാരും ചേർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലർച്ചെ മന്ദലാംകുന്ന് എടയൂരിൽ വെച്ചാണ് അക്രമം നടന്നത്.എറണാംകുളത്ത് പോയി വരികയായിരുന്ന ഫായിസ് ഗുരുവായൂരിൽ നിന്ന് ഓട്ടോയിൽ വെളിയംകോട് വരുന്നതിനിനിടെ ബൈക്കിലെത്തിയ സംഘം ഓട്ടോ തടയുകയായിരുന്നു.തുടർന്ന് ഫായിസിനെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി വെട്ടുകയായിരുന്നു.കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഫായിസിനെ പോലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു